കോവിഡ്; കോട്ടയം ജില്ലയില്‍ 62 പുതിയ രോഗികൾ

post

കോട്ടയം: ജില്ലയില്‍ 62 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 28 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി-6 വീതം, കുറിച്ചി-4, ചങ്ങനാശേരി-3 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേര്‍ രോഗബാധിതരായി. 2629 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15603 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.