കോട്ടയത്ത് ആകെ 1266 കോവിഡ് രോഗികള്‍; പുതിയതായി 189 പേര്‍

post

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 2593 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 189 എണ്ണം പോസിറ്റീവായി.രണ്ട് ആരോഗ്യ പ്രവര്‍ത്തകർ, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 180 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴു പേര്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 31 പേര്‍ക്ക് ബാധിച്ചു. വിജയപുരം-30, പാമ്പാടി, തിരുവാര്‍പ്പ്-9 വീതം, അയ്മനം, ഈരാറ്റുപേട്ട- 8 വീതം, അതിരമ്പുഴ, ഏറ്റുമാനൂര്‍-ഏഴു വീതം, കൂരോപ്പട, കോരുത്തോട്-5 വീതം, കടപ്ലാമറ്റം, പൂഞ്ഞാര്‍-4 വീതം, കുമരകം, മാഞ്ഞൂര്‍, പള്ളിക്കത്തോട്, പനച്ചിക്കാട്, തൃക്കൊടിത്താനം-3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

76 പേര്‍ രോഗമുക്തരായി. നിലവില്‍ 1266 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3417 പേര്‍ക്ക് രോഗം ബാധിച്ചു. 2148 പേര്‍ രോഗമുക്തരായി. ആകെ 12397 പേര്‍ ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.