ഇൻസ്പയർ അവാർഡിന് അപേക്ഷിക്കാം
ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ് - മനാക്കിന്റെ 2026-27 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. www.inspireawards-dst.gov.in ൽ സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നൂതനവും യഥാർത്ഥവും സർഗാത്മകവും ആയ സാമൂഹിക പ്രാധാന്യമുള്ള ആശയങ്ങൾ, ഇന്നോവേഷനുകൾ ആണ് വെബ്പോർട്ടലിൽ ഓൺലൈൻ എൻട്രി നടത്തേണ്ടത്. അംഗീകൃത സ്കൂളുകൾക്ക് ഓരോ സാമ്പത്തിക വർഷവും INSPIRE-MANAK സ്കീം (E-MIAS) വെബ് പോർട്ടൽ വഴി മികച്ചതും നൂതനവുമായ അഞ്ച് ആശയങ്ങൾ വരെ നാമനിർദ്ദേശം ചെയ്യാം.








