അലൈഡ് ആന്റ് ഹെൽത്ത് കെയർ; അം​ഗീകാരമില്ലാത്ത കോഴ്സുകളിലും പഠിക്കുന്നവർക്ക് അം​ഗീകാരം ലഭിക്കില്ല

post

അലൈഡ് ആന്റ് ഹെൽത്ത് കെയർ കോഴ്‌സുകളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും ബന്ധപ്പെട്ട രക്ഷിതാക്കളും കോഴ്‌സുകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അംഗീകാരമില്ലാത്ത കോളേജുകളിലോ കോഴ്‌സുകളിലോ ചേർന്നു പഠിക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന രജിസ്‌ട്രേഷൻ ലഭിക്കില്ല.


നാഷണൽ കമ്മീഷൻ ഇതിനോടകം 17 പാഠ്യ പദ്ധതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല്/ അഞ്ച് വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്‌സുകളും രണ്ട്/ രണ്ടര വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളും കൂടാതെ പി.ജി, പി.എച്ച്.ഡി കോഴ്‌സുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വാർഷിക/ സെമസ്റ്റർ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ പാഠ്യ പദ്ധതിയിൽ ഡിഗ്രി കോഴ്‌സുകളുടെ അവസാന ഒരു വർഷം/ ആറുമാസവും, ചില ഡിപ്ലോമ കോഴ്‌സുകളുടെ അവസാന ആറുമാസവും കോഴ്‌സിന്റെ ഭാഗമായ നിർബന്ധിത ഇന്റേൺഷിപ്പ് ആണ്. പാഠ്യ പദ്ധതികളുടെ വിശദ വിവരം kesahc.kerala.gov.in ൽ ലഭ്യമാണ്. നാഷണൽ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള പാഠ്യ പദ്ധതി അനുസരിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, 2026-27 അധ്യയനവർഷത്തിൽ 11 കോഴ്‌സുകൾക്ക് അംഗീകാരം നൽകുകയും എൽ.ബി.എസ് മുഖാന്തരം അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. (Ibscentre.kerala.gov.in).


അലൈഡ് ആന്റ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ kesahc.kerala.gov.in, ncahp.abdm.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.