മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 30.06.2026
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 30.06.2026
* ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 38 എല്‍.എ യൂണിറ്റുകള്‍ക്ക് 01.01.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
* മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വാര്‍ഷിക കണക്കുകള്‍ ഫസലി വര്‍ഷത്തെ അടിസ്ഥാനമാക്കി തയാറാക്കുന്നതിന് പകരം സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി തയാറാക്കുന്നതിനാവശ്യമായ നിയമഭേദഗതി വരുത്തുന്നതിന് മന്ത്രിസഭാ അംഗീകാരം നല്കി.
* സംസ്ഥാനത്തെ 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി 01.04.2026 മുതല്‍ ദീര്‍ഘിപ്പിക്കുന്നതിന് അനുമതി
* പ്ലസ് വണ്‍ പ്രവേശനത്തില്‍ കുറവുള്ള സീറ്റുകള്‍ കണക്കിലെടുത്ത് താല്‍ക്കാലിക അധിക ബാച്ചുകള്‍ക്ക് അനുമതി
* പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബിറ്റുമിൻ വിലയിലുണ്ടായ വർദ്ധനവിൽ ആശ്വാസ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
* പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ നിന്നും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ കണ്ടെത്തി മൂന്നാഴ്ചയ്ക്കകം പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
* പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടുയുള്ള എല്ലാ സർക്കാർ വകുപ്പുകളിലും/സ്ഥാപനങ്ങളിളിലും താൽക്കാലികാടിസ്ഥാനത്തിൽ (കരാർ, ദിവസവേതന, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെടെ) ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും എണ്ണം വകുപ്പ് തിരിച്ച് ക്രോഡീകരിച്ച് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.








