മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (04.06.2026)

post

* വായ്പ അനുവദിക്കുന്നതിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ പൂർണമായും ഒഴിവാക്കാനും സപ്ലൈകോയുടെ നേതൃത്വത്തിൽ വിതരണം പൂർത്തിയാക്കാനും തീരുമാനമായി. ഇതുവരെ പ്രാഥമിക സംഘങ്ങൾക്ക് നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനമായി.

* പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം വിതരണം ചെയ്യുന്നതിലെ എല്ലാ തടസങ്ങളും പരിഹരിച്ചു.

* കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ അഭിഭാഷകരെയും നിയമിക്കാൻ മന്ത്രിസഭ അനുമതി നൽകി.

* തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മുണ്ടത്തിക്കോട് ഗ്രാമത്തിലെ വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും.

* വിവിധ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃതമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തും.

* കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നൽകാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി.

* കേരള തീരപ്രദേശങ്ങളിൽ 2026 ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തി.