ആശ്വാസകിരണം ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം നിലവിൽ ലഭിച്ചു വരുന്ന ഗുണഭോക്താക്കൾ തുടർ ധനസഹായം ലഭിക്കുന്നതിനായി സാമൂഹ്യസുരക്ഷാമിഷന്റെ വെബ്‌സൈറ്റിൽ (www.socialsecuritymission.gov.in) നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയ) ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടോ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തിലോ ജൂൺ 10നകം ലഭ്യമാക്കണം.
ആശ്വാസകിരണം ധനസഹായത്തിനായി 2018 ഏപ്രിൽ 1 മുതൽ അപേക്ഷ സമർപ്പിച്ചവരിൽ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ലാത്തവർ www.socialsecuritymission.gov.in ൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള പുതുക്കിയ വ്യക്തി വിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകകൾ സഹിതം ജൂൺ 10 നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2341200, 1800-120-1001.








