കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ അഭിമുഖം 16ന്

post

നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. കമ്പ്യൂട്ടർ എൻജിനീയറിങ്/ ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർ അന്നേ ദിവസം പ്രിൻസിപ്പാൾ ഓഫീസിൽ എത്തിച്ചേരണം.