സ്കോൾ-കേരള തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

post

സ്കോൾ-കേരള മുഖേനയുള്ള വൊക്കേഷണൽ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2025-27 ബാച്ചിലേക്ക് ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾ അവരവർക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേർഡ് ഉപയോഗിച്ച് www.scolekerala.org ൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺ ലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പഠന കേന്ദ്രത്തിൽ ഹാജരാക്കി ഓഫീസ് സീൽ പതിപ്പിച്ച് സമ്പർക്ക ക്ലാസ്സിൽ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.