ഹോസ്പിറ്റാലിറ്റി മേഖലയിൽ നൈപുണ്യ വികസന പരിശീലനം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) തിരുവനന്തപുരത്ത് ഗസ്റ്റ് റിലേഷൻസിൽ നടത്തുന്ന ത്രിദിന നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 13ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 9 നകം ലഭ്യമാക്കണം. യോഗ്യത: പ്ലസ് ടു. ഉയർന്ന പ്രായപരിധി 40 വയസ്സ്, നിലവിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് യോഗ്യതയിൽ ഇളവുണ്ടായിരിക്കുന്നതാണ്. വിലാസം: ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം 695014. ഇമെയിൽ: kittstraining@gmail.com, ഫോൺ: 8129816664.







