സുവർണ്ണ ചകോരം ജാപ്പനീസ് ചിത്രം ‘ടു സീസൺസ് ടു സ്ട്രെയ്‌ഞ്ചേഴ്സിന്’
മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ജാപ്പനീസ് ചിത്രം 'ടു സീസൺസ് ടു സ്ട്രെയ്ഞ്ചേഴ്സ്' മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ ഷോ മിയാകെ യ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സുവര്‍ണ്ണ ചകോരത്തിനൊപ്പം സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി സമ്മാനിച്ചത്.
ജാപ്പനീസ് എഴുത്തുകാരനും ചിത്രക്കാരനും ആയ യോഷിഹാരു സുഗെയുടെ മാംഗാ സീരീസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്. രണ്ടു ഋതുക്കൾക്കിടയിലൂടെ വൈകാരിക പ്രയാണം നടത്തുന്ന ഒരു തിരക്കഥാകൃത്തിൻ്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പതിനാലു ചിത്രങ്ങളാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്ര മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്.







