പൊതുസേവനങ്ങൾക്കായി ഏജന്റിക് എ.ഐ. പരിശീലനം
സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖലാ പ്രൊഫഷണലുകൾക്കും 'പൊതു സേവന വിതരണ രംഗത്ത് ഏജന്റിക് എ.ഐ. യുടെ ഉപയോഗത്തെക്കുറിച്ച് പ്രായോഗിക അറിവ് നേടുവാൻ ആഗ്രഹിക്കുന്ന മറ്റ് പ്രൊഫഷണലുകൾക്കുമായി കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി.) ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ദൈനംദിന ഓഫീസ് നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുവാനും; ഇ-ഗവേണൻസ്, ഡിജിറ്റൽ, ബഹു-ഭാഷാ സേവനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്തുവാനും; ക്ഷേമപദ്ധതികളും, ആനുകൂല്യങ്ങളും, അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുവാനും ഏജന്റ്‌ക് എ.ഐ. യുടെ കൃത്യമായ വിനിയോഗത്തിലൂടെ സാധിക്കും. ഇത്തരത്തിൽ എ.ഐ. ഏജന്റുകൾ പ്രവർത്തിക്കുന്ന രീതിയും പൊതു സംവിധാനങ്ങളിൽ അവ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നും ഈ പരിശീലനം ലളിതമായി പരിചയപ്പെടുത്തും. ഡിസംബർ 16ന് തിരുവനന്തപുരം തൈക്കാടുള്ള സി.എം.ഡി. ഹാളിൽ വെച്ചാണ് പരിശീലനം. സീറ്റുകളുടെ എണ്ണം പരിമിതമാണ്. രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 8714259111, 0471 2320101, www.cmd.kerala.gov.in.







