അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 785 കേസുകള്‍

post

672 അറസ്റ്റ്; പിടിച്ചെടുത്തത് 239 വാഹനങ്ങള്‍

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈ൯ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 49, 23, 10

തിരുവനന്തപുരം റൂറല്‍ - 155, 145, 18

കൊല്ലം സിറ്റി - 58, 65, 15

കൊല്ലം റൂറല്‍ - 116, 116, 101

പത്തനംതിട്ട - 33, 52, 6

ആലപ്പുഴ- 66, 47, 8

കോട്ടയം - 24, 29, 1

ഇടുക്കി - 9, 3, 0

എറണാകുളം സിറ്റി - 21, 11, 1

എറണാകുളം റൂറല്‍ - 96, 19, 8

തൃശൂര്‍ സിറ്റി - 16, 29, 5

തൃശൂര്‍ റൂറല്‍ - 23, 30, 4

പാലക്കാട് - 26, 52, 3

മലപ്പുറം - 11, 24, 2

കോഴിക്കോട് സിറ്റി - 48, 0, 37

കോഴിക്കോട് റൂറല്‍ - 7, 14, 2

വയനാട് - 19, 0, 9

കണ്ണൂര്‍ - 1, 4, 0

കാസര്‍ഗോഡ് - 7, 9, 9