ബി.ഫാം പ്രവേശനം: അപാകതകൾ പരിഹരിക്കാം

post

2025 ലെ ബി.ഫാം (ലാറ്ററൽ എൻട്രി) അപേക്ഷകർക്ക് നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണാനുകൂല്യങ്ങൾ, ഫീസ് ഇളവുകൾ എന്നിവ തെളിയിക്കുന്നതിനായി അപ്‌ലോഡ് ചെയ്ത രേഖകൾ കാൻഡിഡേറ്റ് പോർട്ടലിൽ പരിശോധിക്കാം. സർട്ടിഫിക്കറ്റുകളിൽ അപാകതകൾ ഉള്ളവർ നവംബർ 28 വൈകിട്ട് 5ന് മുൻപായി സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപാകത പരിഹരിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in, 2332120, 2338487.