ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി പരീക്ഷ; ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

post

ഡിസംബർ 1 ന് ആരംഭിക്കുന്ന ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണം പരീക്ഷ സെന്ററായ തിരുവനന്തപുരം ആയുർവേദ കോളേജിൽ ആരംഭിച്ചു. ഹാൾ ടിക്കറ്റ് കൈപ്പറ്റുന്നതിന് വിദ്യാർഥികൾ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. പരീക്ഷ ടൈം ടേബിളിനും മറ്റു വിവരങ്ങൾക്കും www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in സന്ദർശിക്കുക.