കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

ആലപ്പുഴ : ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി, പെരുമ്പളം, കഞ്ഞിക്കുഴി, പാണാവള്ളി, തുടങ്ങിയ ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണമായും, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ 5, 21 ഒഴികെയുള്ള എല്ലാ വാര്‍ഡുകളും, മുഹമ്മ ഗ്രാമപഞ്ചായത്തിലെ 15 ഒഴികെയുള്ള എല്ലാ വാര്‍ഡുകളും,ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ 14 ഒഴികെയുള്ള എല്ലാ വാര്‍ഡുകളും , വയലാര്‍ ഗ്രാമ പഞ്ചായത്തിലെ 15 ആം വാര്‍ഡ്ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
ഈ സ്ഥലങ്ങളില്‍ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്നുള്ള ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ചേര്‍ത്തല താലൂക്കിലെ ഈ പ്രദേശങ്ങളില്‍ ഒഴിച്ച് ബാക്കി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.