എം.ജി. സര്‍വകലാശാലയില്‍ കോവിഡ് പരിശോധന; എല്ലാവരുടെയും ഫലം നെഗറ്റീവ്

post

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാലയില്‍ ഇന്നലെ (ജൂലൈ 28) കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 88 പേരുടെയും ഫലം നെഗറ്റീവ്. ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പരിശോധന നടത്തിയത്.

സമ്പര്‍ക്ക സാധ്യത കൂടുതലുള്ള സെക്യൂരിറ്റി ജീവനക്കാര്‍, ഗര്‍ഡനര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകളാണ് ശേഖരിച്ചത്. മറ്റു ജില്ലകളില്‍ നിന്ന് എത്തി ജോലി ചെയ്യുന്നവരെയും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയുമാണ് പ്രധാനമായും പരിഗണിച്ചത്.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, എം.സി.എച്ച് ഓഫീസര്‍ ബി. ശ്രീലേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി