പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം 2025 ;ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി

post

2025 വർഷത്തെ പി.ജി. മെഡിക്കൽ  കോഴ്‌സുകളിലേയ്ക്കുള്ള  ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി www.cee.kerala.gov.in ൽ നവംബർ 12  വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ  ചെയ്യാം. 2025 ലെ പി.ജി. മെഡിക്കൽ  കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും NEET PG  2025 നെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി   പ്രസിദ്ധീകരിച്ചിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുമായ യോഗ്യതയുള്ളവർക്ക്  ഓപ്ഷനുകൾ സമർപ്പിക്കാം. സാധുവായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ  ഒന്നാം ഘട്ട അലോട്ട്‌മെന്റ് നവംബർ 15ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് മേൽ വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള  വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.