മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ ഒഴിവുകൾ നികത്തുന്നു; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഉടൻ അപേക്ഷിക്കുക
2025-26 അദ്ധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി 10ന് ഉച്ചയ്ക് 12.30 വരെ ഓൺലൈനായി ഓപ്ഷനുകൾ നൽകാം. വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 - 2332120, 2338487.







