എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 7ന് രാവിലെ 10.15ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ പിക്കർ, പാക്കർ, അസിസ്റ്റന്റ് സെയിൽസ് മാൻ, സർവീസ് മാനേജർ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നീഷ്യൻ (ഐ.ടി.ഐ./ ഡിപ്ലോമ – ഇലക്ട്രിക്ക്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), മോട്ടോ വിദഗ്ധൻ (ഐ.ടി.ഐ./ ഡിപ്ലോമ- മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ്, ഷോറൂം സെയിൽസ് ഓഫീസർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം നിർബന്ധമല്ല. ഫോൺ: 8921916220, 0471 2992609.







