എ.എൻ.എം നഴ്സിങ് ഹെൽപ്പർ തസ്തികയിൽ നിയമനം

post

തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ Post stroke rehabilitation & treatment എന്ന പ്രോജക്ടിലേക്ക് എ.എൻ.എം സർട്ടിഫിക്കറ്റുള്ള 2 എ.എൻ.എം നഴ്സിങ് ഹെൽപ്പർമാരെ നിയമിക്കുന്നു. ഹോമിയോ ഫാർമസികളിലോ പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 11ന് രാവിലെ 10ന് നടത്തുന്ന വാക്ക്- ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471 2459459.