അസിസ്റ്റൻറ് പ്രൊഫസർ വാക്-ഇൻ ഇന്റർവ്യൂ
പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നവംബർ 7 രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.lbt.ac.in, 9495230874.







