അടച്ചുപൂട്ടൽ ലംഘനം; ഇന്ന് 791 പേര്‍ക്കെതിരെ കേസ്

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 791 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 735 പേരാണ്. 186 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5022 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 95, 43, 13 

തിരുവനന്തപുരം റൂറല്‍ - 194, 164, 30

കൊല്ലം സിറ്റി - 41, 47, 13

കൊല്ലം റൂറല്‍ - 50, 54, 33

പത്തനംതിട്ട - 13, 13, 2

ആലപ്പുഴ- 83, 61, 11

കോട്ടയം - 17, 28, 0

ഇടുക്കി - 27, 9, 1

എറണാകുളം സിറ്റി - 30, 25, 4

എറണാകുളം റൂറല്‍ - 41, 12, 19

തൃശൂര്‍ സിറ്റി - 45, 65, 16

തൃശൂര്‍ റൂറല്‍ - 29, 35, 6

പാലക്കാട് - 21, 64, 1

മലപ്പുറം - 16, 22, 6

കോഴിക്കോട് സിറ്റി - 34, 34, 22

കോഴിക്കോട് റൂറല്‍ - 14, 10, 5

വയനാട് - 16, 2, 3

കണ്ണൂര്‍ - 2, 8, 0

കാസര്‍ഗോഡ് - 23, 39, 1