സമ്പര്‍ക്കം മൂലം 36 പേര്‍ക്കു കൂടി കോവിഡ്; ആകെ 46 പുതിയ രോഗികള്‍

post

കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം മുഖേന 36 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 46 പേര്‍ പുതിയതായി രോഗബാധിതരായി. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശേരി മേഖലയിലാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ചങ്ങനാശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.

ജില്ലയില്‍ ഇതുവരെ 521 പേര്‍ക്ക് കോവിഡ് ബാധിച്ചു. 253 പേര്‍ രോഗമുക്തരായി. 268 പേര്‍ ചികിത്സയിലുണ്ട്.

മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-87, പാലാ ജനറല്‍ ആശുപത്രി-59, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-47, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.