ജില്ലയില്‍ പുതിയ 20 രോഗികള്‍; ആകെ 239 പേര്‍

കോട്ടയം: ഇരുപതു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും വിദേശത്തുനിന്നു വന്ന മൂന്നു പേരും രോഗബാധിതരായി.
ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്‍പതു പേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയില്‍ 474 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 236 പേര്‍ക്ക് രോഗം ഭേദമായി.
വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍
മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-63, പാലാ ജനറല്‍ ആശുപത്രി-57, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-45, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2.