16 പേര്‍ക്കു കൂടി കോവിഡ്

post

കോട്ടയം: ജില്ലയില്‍ 16 പേര്‍കൂടി കൊറോണ വൈറസ് ബാധിതരായി. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.

ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി.

മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറല്‍ ആശുപത്രി-53, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-42, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -31, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.