വായനാ മാസാചരണം സമാപിച്ചു

കൊല്ലം : ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, എസ. എന്‍. വി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാമാസാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം എം. നൗഷാദ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് ഗ്രന്ഥശാല പ്രസ്ഥാനമാണെന്നും പുതിയ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് പൊതുസമൂഹത്തെ സജ്ജമാക്കാനുള്ള ബാധ്യത ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും എം. എല്‍. എ പറഞ്ഞു.
മാടന്‍നട എസ്. എന്‍. ഡി. പി ഹാളില്‍ നടന്ന ചടങ്ങില്‍ പി. എന്‍. പണിക്കല്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ജി. ആര്‍. കൃഷണകുമാര്‍ അധ്യക്ഷനായി. ഡിവിഷന്‍ കൗണ്‍സിലര്‍ സൈജു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, എസ്. എന്‍. വി ഗ്രന്ഥശാല പ്രസിഡന്റ് കെ. എസ്. ജ്യോതി, കേരള മാരിടൈം ബോര്‍ഡംഗം എസ്. മണിലാല്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി പി. അഭിമന്യൂ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാലയുടെ പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും എം. എല്‍. എ നിര്‍വഹിച്ചു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സമകാലിക ജനപഥം, കേരളാ കോളിംഗ് എന്നിവയുടെ 500 പ്രതികള്‍ ഗ്രന്ഥശാല വഴി ജനങ്ങളില്‍ എത്തിക്കും.