13 പുതിയ രോഗികള്‍; കോവിഡ് ബാധിതര്‍ 186

post

കോട്ടയം: ജില്ലയില്‍ 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ മസ്‌കറ്റില്‍നിന്നും എത്തിയതാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷങ്ങള്‍ ഉണ്ടായിരുന്നത്.അഞ്ചു പേര്‍ രോഗമുക്തരായി. നിലവില്‍ 186 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം ജില്ലക്കാരായ ആകെ 400 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 214 പേര്‍ രോഗമുക്തരായി.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-56, കോട്ടയം ജനറല്‍ ആശുപത്രി-39, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -29, പാലാ ജനറല്‍ ആശുപത്രി- 25, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.