25 പുതിയ രോഗികള്‍; 162 പേര്‍ ചികിത്സയില്‍

post

കോട്ടയം: ജില്ലയില്‍ 25 പേര്‍ക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ ഒഴികെയുള്ളവരില്‍ 20 പേര്‍ വീടുകളിലും ഒരാള്‍ നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്റയിനിലായിരുന്നു.

അഞ്ചുപേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 162 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 362 പേര്‍ക്ക് രോഗം ബാധിച്ചു. 200 പേര്‍ രോഗമുക്തരായി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്: കോട്ടയം ജനറല്‍ ആശുപത്രി-39, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -30, പാലാ ജനറല്‍ ആശുപത്രി- 29, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-27, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1