അടച്ചുപൂട്ടൽ ലംഘനം; ഇന്ന് 858 പേര്‍ക്കെതിരെ കേസ്

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 900 പേരാണ്. 241 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5776 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 84, 41, 27 

തിരുവനന്തപുരം റൂറല്‍ - 193, 208, 39

കൊല്ലം സിറ്റി - 44, 69, 21

കൊല്ലം റൂറല്‍ - 58, 60, 43

പത്തനംതിട്ട - 19, 20, 2

ആലപ്പുഴ- 93, 102, 20

കോട്ടയം - 18, 24, 3

ഇടുക്കി - 45, 20, 2

എറണാകുളം സിറ്റി - 57, 75, 5 

എറണാകുളം റൂറല്‍ - 72, 21, 13 

തൃശൂര്‍ സിറ്റി - 18, 32, 3

തൃശൂര്‍ റൂറല്‍ - 33, 43, 2

പാലക്കാട് - 27, 91, 5 

മലപ്പുറം - 10, 14, 3

കോഴിക്കോട് സിറ്റി - 31, 31, 21

കോഴിക്കോട് റൂറല്‍ - 13, 15, 6

വയനാട് - 25, 5, 18

കണ്ണൂര്‍ - 3, 1, 0

കാസര്‍ഗോഡ് - 15, 28, 8