ഏഴു പേര്‍ കൂടി രോഗബാധിതര്‍; ആകെ രോഗികള്‍ 125

post

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. പുതിയതായി ഏഴു പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു.

ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അഞ്ചു പേര്‍ വീടുകളിലും ഒരാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒന്‍പതു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -19, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-17 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.