ത്രിവത്സര എൽ.എൽ.ബി.: സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള താത്ക്കാലിക രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ഇമെയിൽ മുഖേന ഒക്ടോബർ 2 രാത്രി 11.59 നുള്ളിൽ പരാതികൾ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചതിന് ശേഷമുളള അന്തിമ അലോട്ട്മെന്റ് തുടർന്ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.








