ഏഴു പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ

post

കോട്ടയം :വിദേശത്തുനിന്നെത്തിയ നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന രണ്ടു പേരും ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ജില്ലയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആറു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാലു പേര്‍ ആശുപത്രിയിലും രണ്ടു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്റയിനിലും കഴിയുകയായിരുന്നു. എട്ടു പേര്‍കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 127 പേരാണ്. ജില്ലയില്‍ ഇതുവരെ ആകെ 294 പേര്‍ക്ക് രോഗം ബാധിച്ചു. 167 പേര്‍ രോഗമുക്തരായി.

പാലാ ജനറല്‍ ആശുപത്രി-32 , കോട്ടയം ജനറല്‍ ആശുപത്രി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -22, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-17 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-15 എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.