അപേക്ഷ ക്ഷണിച്ചു

post



ആരോഗ്യ കേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷലിസ്റ്റ് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്‌റ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍, എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഫെബ്രുവരി 17 ന് നാല് മണിക്കകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ യാതൊരുകാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in , ഫോണ്‍ 04862 232221.