വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവ്

post


കോട്ടയം: എക്‌സൈസ് വകുപ്പിന്റെ കോട്ടയം വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. ഒരൊഴിവാണുള്ളത്. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ലഹരിവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ/അർദ്ധ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 23-60. അപേക്ഷ ഫെബ്രുവരി 25നകം കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ ബിൽഡിംഗ് (കളക്ട്രേറ്റ്), കളക്ട്രേറ്റ് പി.ഒ-686002 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0481-2562211.