ദുരിതാശ്വാസ ക്യാമ്പുകളില്‍ കെമിക്കല്‍, ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു

കോട്ടയം : ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കെമിക്കല്‍, ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. സംക്രാന്തി എസ്.എന്‍.എല്‍.പി.എസ്, സി.എന്‍.ഐ.എല്‍.പി.എസ് എന്നിവിടങ്ങളില്‍ രണ്ടു വീതം ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. നിലവില്‍ ഓരോ ടോയ്‌ലറ്റുകള്‍ മാത്രമായിരുന്നു ഈ സ്‌കൂളുകളില്‍ ഉണ്ടായിരുന്നത്. മാണിക്കുന്നം ഗവണ്‍മെന്റ് എല്‍.പി.എ.സില്‍ നാല് കെമിക്കല്‍ ടോയ്‌ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളം കയറിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ കെമിക്കല്‍ ടോയ്‌ലറ്റ് സജ്ജീകരിച്ചത്.