ദേശീയ വായനോത്സവത്തിന് ജില്ലയില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ തുടക്കമായി

ആലപ്പുഴ: പി എന്‍ പണിക്കര്‍ അനുസ്മരണ ദേശീയ വായനോത്സവത്തിന്റെ ഭാഗമായുള്ള ജില്ലയിലെ പരിപാടികളും വായനദിന മാസാചരണവും കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഡിജിറ്റലായി. മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ പി. കെ മെമ്മോറിയല്‍ ലൈബ്രറി ഹാളില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ജുനൈദ് നിര്‍വ്വഹിച്ചു. നൂതന സാങ്കേതിക വിദ്യയിലൂടെ കടന്നുപോകുന്ന ഇന്നത്തെ തലമുറ അതിനൊപ്പം തന്നെ വായന ശീലവും വളര്‍ത്തിയെടുക്കണമെന്നും സമൂഹത്തിന്റെ സാംസ്കാരിക പുരോഗതിയില്‍ ഗ്രന്ഥശാലകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മുതിര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകനും, സാഹിത്യകാരനുമായ ചുനക്കര ജനാര്ദ്ദനന് നായര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണവും പി. എന്‍. പണിക്കര്‍ അനുസ്മരണവും നടത്തി. വായനയെന്ന സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പി. എന്‍. പണിക്കരുടെ അക്ഷരങ്ങളോടുള്ള സ്നേഹം വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വായനയെ ദേശീയ തലത്തില്‍ തന്നെ വളര്‍ത്തി എടുക്കുവാനും ഗ്രന്ഥശാല സംസ്കാരത്തിനു സമൂഹത്തില്‍ വലിയ സ്ഥാനം നേടിക്കൊടുക്കുവാനും പി. എന്‍. പണിക്കര്‍ക്ക് കഴിഞ്ഞു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത് പ്രസിഡന്റ് ജി. വേണുലാല്‍ അധ്യക്ഷനായി. എം. നാജ, പ്രതാപന് നാട്ടുവെളിച്ചം എന്‍. എസ്. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ഒരു മാസമാണ് വായനാ മാസാചരണം നടക്കുന്നത്. കുട്ടികള്‍ക്കായി വിപുലമായ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വായനയുടെ പ്രാധാന്യം എത്തിക്കുക എന്നതാണ് ഇത്തവണത്തെ മാസാചരണത്തിന്റെ പ്രത്യേകത. കൂടാതെ ലൈബ്രറികള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ക്വിസ്, ചിത്രരചന, ഉപന്യാസം, കഥപറച്ചില്‍ പ്രസംഗമത്സരം, പദ്യ പാരായണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍, ലൈബ്രറി കൗണ്‍സില്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്, വിക്ടേഴ്സ് ചാനല്‍ എന്നിവരുടെയും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെയും പങ്കാളിത്തത്തിലാണ് വായന മാസാചരണം.
www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ വീട്ടിലിരുന്ന് തന്നെ വായനദിന പ്രതിജ്ഞ ചൊല്ലാനും പ്രസംഗം ഉപന്യാസം കഥപറച്ചില്‍ ചിത്രരചന തുടങ്ങിയ മത്സരങ്ങളില്‍ പങ്കാളിയാവാനും കഴിയുന്ന തരത്തിലാണ് മാസാചരണം ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാര് പങ്കെടുക്കുന്ന വെബ്ബിനാറുകളും ഒരുക്കുന്നുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകള്‍ പാലിച്ച് ലളിതമായാണ് ജില്ലാതല ഉദ്ഘാടനം ഒരുക്കിയത്. ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഉദ്ഘടനവും ഇതോടൊപ്പം നടന്നു.