മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഒന്‍പത് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളില്‍ 2022-23 അധ്യയന വർഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് പരിഗണിക്കുന്നത്. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം.
പുന്നപ്ര (ആലപ്പുഴ- മലയാളം മീഡിയം, പെൺകുട്ടികൾ), തൃത്താല (പാലക്കാട്- മലയാളം മീഡിയം, പെൺകുട്ടികൾ), മരുതോങ്കര (കോഴിക്കോട്- ഇംഗ്ലീഷ് മീഡിയം, പെൺകുട്ടികൾ), കീഴ് മാട് (എറണാകുളം), വടക്കാഞ്ചേരി (തൃശ്ശൂർ), പെരിങ്ങം (കണ്ണൂർ), വെള്ളച്ചാൽ (കാസർകോട്- മലയാളം മീഡിയം, ആൺകുട്ടികൾ), ചേലക്കര (തൃശ്ശൂർ), കുഴൽമന്ദം(പാലക്കാട്- ഇംഗ്ലീഷ് മീഡിയം, ആൺകുട്ടികൾ) എന്നിവയാണ് സ്കൂളുകള്‍.
വിദ്യാർഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും അപേക്ഷ സ്വീകരിക്കും.
ആലപ്പുഴ ജില്ലയിലുള്ളവര്‍ക്ക് വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.