അടച്ചുപൂട്ടൽ ലംഘനം: ഇന്ന് 773 പേര്‍ക്കെതിരെ കേസെടുത്തു

post

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 773 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 912 പേരാണ്. 245 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2755 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 34, 26, 10

തിരുവനന്തപുരം റൂറല്‍ - 119, 130, 38

കൊല്ലം സിറ്റി - 52, 70, 8

കൊല്ലം റൂറല്‍ - 86, 93, 61

പത്തനംതിട്ട - 6, 2, 1

ആലപ്പുഴ- 77, 103, 11

കോട്ടയം - 12, 25, 0

ഇടുക്കി - 24, 5, 1

എറണാകുളം സിറ്റി - 53, 92, 19

എറണാകുളം റൂറല്‍ - 97, 46, 11

തൃശൂര്‍ സിറ്റി - 58, 85, 27

തൃശൂര്‍ റൂറല്‍ - 27, 27, 12

പാലക്കാട് - 23, 16, 11

മലപ്പുറം - 9, 35, 5

കോഴിക്കോട് സിറ്റി  - 38, 38, 23

കോഴിക്കോട് റൂറല്‍ - 37, 112, 2

വയനാട് - 18, 4, 5

കണ്ണൂര്‍ - 3, 3, 0

കാസര്‍ഗോഡ് - 0, 0, 0