അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 582 കേസുകള്‍

post

667 അറസ്റ്റ്; പിടിച്ചെടുത്തത് 240 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 582 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 667 പേരാണ്. 240 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2648 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക്  (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 49, 66, 22 

തിരുവനന്തപുരം റൂറല്‍ - 84, 81, 34

കൊല്ലം സിറ്റി - 63, 64, 16

കൊല്ലം റൂറല്‍ - 81, 81, 59

പത്തനംതിട്ട - 5, 4, 4

ആലപ്പുഴ- 27, 35, 5

കോട്ടയം - 7, 5, 0

ഇടുക്കി - 26, 61, 0

എറണാകുളം സിറ്റി - 37, 42, 5 

എറണാകുളം റൂറല്‍ - 39, 38, 18

തൃശൂര്‍ സിറ്റി - 34, 53, 17

തൃശൂര്‍ റൂറല്‍ - 22, 19, 14

പാലക്കാട് - 19, 33, 10 

മലപ്പുറം - 17, 39, 8

കോഴിക്കോട് സിറ്റി  - 25, 25, 17 

കോഴിക്കോട് റൂറല്‍ - 27, 13, 6

വയനാട് - 12, 0, 5

കണ്ണൂര്‍ - 4, 3, 0

കാസര്‍ഗോഡ് - 4, 5, 0