2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കാൻ കർമ്മപദ്ധതി

post

ആരോഗ്യ വകുപ്പ് 'കേരള ക്യാൻസർ രജിസ്ട്രി'യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുസംബന്ധിച്ച സോഫ്റ്റുവെയർ ഇ-ഹെൽത്ത് വികസിപ്പിച്ചുവരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി തിരിച്ചാണ് ക്യാൻസർ രജിസ്ട്രി തയ്യാറാക്കുന്നത്. 

ആർസിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ചായിരിക്കും രജിസ്ട്രിയുടെ ഏകോപനം. 2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ക്യാൻസർ ചികിത്സാ ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യ പ്രവർത്തകർക്ക് ക്യാൻസർ രജിസ്ട്രി സംബന്ധിച്ച് പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു.