കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന രണ്ടുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്ത് 17 ജി.സി.ഐ കളിലായി നടത്തുന്ന കോഴ്സിലേക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci, 0471-2540494.