എം.സി.എ കോഴ്സ്: സൂക്ഷ്മ പരിശോധന പൂർത്തിയായി

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആവശ്യമായ തിരുത്തലുകൾ 24നു മുമ്പ് www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി ചെയ്യേണ്ടതില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.