വായനാദിനം; കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി ജൂൺ 21 ന് കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഗൂഗിൾഫോം വഴി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 19 നു വൈകിട്ട് 5 ന് മുൻപായി sarva.kerala.gov.in വെബ് സൈറ്റിൽ വായനദിന ക്വിസ് മത്സരം എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.