ആശ്വാസകിരണം പദ്ധതി : ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് സർമപ്പിക്കണം

post

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾക്ക് തുടർധനസഹായം ലഭിക്കുന്നതിനായി www.socialsecuritymission.gov.in  ൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയ) ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടോ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റായോ ജൂലൈ 15 നകം ലഭ്യമാക്കണം. 2025 മാർച്ച് 31 ന് ശേഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2341200, ടോൾഫ്രീ നമ്പർ: 1800 120 1001.