സർക്കാർ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

post

തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 18ന് രാവിലെ 10ന് നടക്കും. സ്കൂൾ ഓഫ് ആർക്കിടെക്ചർ & പ്ലാനിങ്, കെമിക്കൽ, എൻജിനിയറിങ് വിഭാഗത്തിലേക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 19ന് രാവിലെ 10ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in