എൽ.എൽ.ബി പ്രവേശനം: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

post

 2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ തിരുത്തുന്നതിനുമുളള അവസരം ജൂൺ 16 ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കും.  അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റിലൂടെ അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300, 2332120, 2338487.