മന്ത്രിസഭായോഗ തീരുമാനങ്ങൾ (11-06-2025)

post

 പ്രജിലയ്ക്ക് ചികിത്സാ ധനസഹായം

ഉത്തർപ്രദേശിൽ നടന്ന 44-ാമത് ജൂനിയർ ഗേൾസ് ദേശീയ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചികിത്സാ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ചികിത്സാ ചെലവായ 1,50, 051 രൂപയാണ് അനുവദിക്കുക.

പ്ലസ് വണ്ണിൽ 10 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്

സർക്കാർ അംഗീകാരമുള്ള അൺ എയിഡഡ് ഹയർ സെക്കണ്ടറി സ്‌കൂളിൽ, ആവശ്യപ്പെടുന്ന സ്‌കുളുകൾക്ക്, നിയമപ്രകാരമുള്ള യോഗ്യതകൾ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ 2025-2026 അദ്ധ്യയന വർഷത്തിൽ പ്ലസ് വണ്ണിൽ 10 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്.

ഹൈക്കോടതിയിൽ ഗവ. പ്ലീഡർ നിയമനം

ഹൈക്കോടതിയിൽ സീനിയർ ഗവ.പ്ലീഡർമാരായി പി.ജി. പ്രമോദ്, വിദ്യാ കുര്യോക്കോസ്, ഇ.സി. ബിനീഷ്, ശ്യാംപ്രശാന്ത് ടി.എസ്, ആഷി എം.സി എന്നിവരെയും ഗവ.പ്ലീഡർമാരായി ജസ്സി എസ്. സലിം, സുനിൽനാഥ് എൻ.ബി, യു. ജയകൃഷ്ണൻ, ഹസ്ത മോൾ എൻ.എസ്, വി.എ ഹരിത, അജിത് മുരളി എന്നിവരെയും നിയമിച്ചു.

ഗവൺമെന്റ് പ്ലീഡർ

ആലപ്പുഴ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ലെജിത ഡിക്രൂസ്. പി.ബി. യെ നിയമിക്കും.

എയർസ്ട്രിപ്പ് സാധ്യതാ പഠനം: ടെണ്ടർ അംഗീകരിച്ചു

ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിൽ നിർദ്ദേശിച്ചിട്ടുള്ള എയർസ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്‌കോൺ സമർപ്പിച്ച ടെണ്ടർ അംഗീകരിച്ചു.

സി ബി ജി പ്ലാന്റ്

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഞെളിയൻപറമ്പിൽ സി ബി ജി പ്ലാന്റ് സ്ഥാപിക്കും. ഇതിന് ബി.പി.സി.എല്ലിനെ ചുമതലപ്പെടുത്തും.

സർക്കാർ ഗ്യാരൻ്റി

കേരള കാഷ്യു ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 50 കോടി രൂപ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് 6 മാസത്തേയ്ക്ക് സർക്കാർ ഗ്യാരൻ്റി നൽകും.

ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മൾട്ടിലെവൽ കാർ പാർക്കിംഗ്

തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂർ നഗരസഭയിൽ പറശ്ശിനിക്കടവ് ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മൾട്ടിലെവൽ കാർ പാർക്കിംഗ് പദ്ധതി കിഫ്ബിയുടെ വാർഷിക കടമെടുപ്പിനുള്ള പലിശ നിരക്കിൽ ലോൺ അടിസ്ഥാനത്തിൽ കിഫ്ബി ധനസഹായത്തോടെ നിർവ്വഹിക്കുന്നതിന് അനുമതി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കിഫ്ബി പദ്ധതികളുടെ നിർവ്വഹണ ഏജൻസിയായ ഇംപാക്ട് കേരളയെ ഇതിന് ചുമതലപ്പെടുത്തി.

തസ്തിക

കേരള റോഡ് ഫണ്ട് ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകൾ താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും.

മലബാർ കാൻസർ സെന്ററിന്റെ കീഴിലുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന്റെ പ്രവർത്തനങ്ങൾക്കായി 13 സ്ഥരം തസ്തികകൾ സൃഷ്ടിക്കും. 95 തസ്തികകളിൽ കരാർ നിയമനം നടത്താനും അനുമതി നൽകി.

കാലാവധി ദീർഘിപ്പിച്ചു

ഹോർട്ടികോർപ്പിൽ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായുമുള്ള ജെ. സജീവിന്റെ സേവന കാലാവധി 25.03.2025 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.

ടെണ്ടർ അംഗീകരിച്ചു

Kuttanad Drinking water Project Phase II Package VI – Construction of OHSR and distribution network at Pulinkunnu & Kavalam – Pipeline work എന്ന പ്രവൃത്തിക്ക് 36,26,67,652 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

CWSS to Nattika FIRKA Replacing 500mm premo pipes by laying 500mm DI K9 pipes from CV centre to Agastheswaram Temple – Reach 1 Pipeline work എന്ന പ്രവൃത്തിക്കുള്ള 7,799,79,999 രൂപയുടെ ദർഘാസ് അംഗീകരിച്ചു.