റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ ഒഴിവ്

post

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവുള്ള റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി.എഡുമാണ് യോഗ്യത. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭ്യമാകത്തക്ക രീതിയിൽ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം - 695 002. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.