അടച്ചുപൂട്ടൽ ലംഘനം; ഇന്ന് 1254 പേര്‍ക്കെതിരെ കേസെടുത്തു

post

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1254 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1285 പേരാണ്. 677 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2721 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 83, 56, 64

തിരുവനന്തപുരം റൂറല്‍ - 128, 130, 54

കൊല്ലം സിറ്റി - 89, 110, 53

കൊല്ലം റൂറല്‍ - 157, 161, 119

പത്തനംതിട്ട - 36, 37, 14

ആലപ്പുഴ- 27, 31, 11

കോട്ടയം - 26, 31, 6

ഇടുക്കി -42, 28, 5

എറണാകുളം സിറ്റി - 240, 239, 139 

എറണാകുളം റൂറല്‍ - 81, 40, 36

തൃശൂര്‍ സിറ്റി - 101, 147, 70

തൃശൂര്‍ റൂറല്‍ - 33, 45, 10

പാലക്കാട് - 38, 48, 14

മലപ്പുറം - 35, 67, 8

കോഴിക്കോട് സിറ്റി  - 42, 41, 32 

കോഴിക്കോട് റൂറല്‍ - 30, 48, 9

വയനാട് - 45, 4, 27

കണ്ണൂര്‍ - 15, 14, 1

കാസര്‍ഗോഡ് - 6, 8, 5